വേനലിന് മുമ്ബേ പുഴക്കരയിലേക്ക് താമസംമാറ്റി ആറളത്തെ ജനങ്ങള്‍

By | Sunday February 16th, 2020

SHARE NEWS

ആറളം: ഇത്തവണ വേനലിനു മുമ്ബേ പുഴക്കരയില്‍ താമസം മാറ്റേണ്ടി ഗതികേടിലാണ് കണ്ണൂര്‍ ആറളം ഫാമിലെ ആദിവാസി കുടുംബങ്ങള്‍. മലയോര മേഖലയില്‍ പ്രളയത്തില്‍ കുത്തിയൊഴുകിയ പുഴകളിലും കിണറുകളിലും ജലനിരപ്പ് നന്നേ താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്.ഇത്ര നേരത്തെ വെള്ളമില്ലാതാവുന്നതും വെള്ളത്തിനായി പുഴക്കരയില്‍ തന്നെ കഴിയേണ്ടി വരുന്നതും ആദ്യമായിട്ടാണെന്ന് ആദിവാസികള്‍ പറയുന്നു.

ഒരു മാസത്തോളമായി ഇവര്‍ ഇങ്ങനെ താമസിക്കാന്‍ തുടങ്ങിയിട്ട്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതും, പുരുഷന്‍മാര്‍ ജോലിക്ക് പോകുന്നതുമെല്ലാം ഇവിടെ നിന്ന് തന്നെ. കുടിക്കാനും കുളിക്കാനും വെള്ളം കിട്ടുന്ന പുഴയോരം ഫാമിലെ വീടിനേക്കാള്‍ സൗകര്യപ്രദമെന്ന് ഇവര്‍ പറയുന്നു. വേനല്‍ കടുത്താല്‍ കൂടുതല്‍ പേര്‍ ഇങ്ങോട്ടു മാറും. കൊട്ടിയൂരിലും ബാവലിപ്പുഴയില്‍ നീരൊഴുക്ക് നന്നേ കുറഞ്ഞിരിക്കുകയാണ്. ഒപ്പം ചൂടും കൂടി കൂടുന്നതോടെ വേനല്‍ക്കാലത്ത് സ്ഥിതി രൂക്ഷമാകുമെന്നുറപ്പ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read