ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങളുമായി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്.

By | Sunday April 18th, 2021

SHARE NEWS

കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ ആരോഗ്യ ജാഗ്രത പ്രവർത്തനങ്ങൾക്ക് തുടക്കമായി. കുടുംബശ്രീ, ആരോഗ്യസേന, ആരോഗ്യ പ്രവർത്തകർ, വാർഡ് മെമ്പർമാർ എന്നിവരടങ്ങിയ ടീം പഞ്ചായത്തിലെ എല്ലാ വീടുകളും സന്ദർശിക്കുകയും ഉറവിട നിർമാർജനം, കൊതുകുസാന്ദ്രതാ പഠനം നോട്ടീസ് വിതരണം എന്നിവ നടത്തും. റബ്ബർ തോട്ടങ്ങൾ, കൊക്കോ തോട്ടങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി ശുചിത്വ നിലവാരം വിലയിരുത്തും. തുടർന്ന് വാർഡ്തല സമിതിയുടെ നേതൃത്വത്തിൽ ടൌൺ ശുചീകരണവും സംഘടിപ്പിക്കും. പഞ്ചായത്തിൽ വെച്ച് പ്രസിഡണ്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി, ഭരണാസമിതി അംഗങ്ങൾ, മെഡിക്കൽ ഓഫീസർ , ഹെൽത്ത്‌ ഇൻസ്‌പെക്ടർ, ആരോഗ്യ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read