ഭക്ഷ്യവിഷബാധ എന്ന സംശയം :പത്തോളം കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടി.

By ന്യൂസ് ബ്യൂറോ MS | Saturday January 18th, 2020

SHARE NEWS

ഭക്ഷ്യവിഷബാധ ഏറ്റതെന്ന് സംശയിക്കുന്ന പത്തോളം വിദ്യാർത്ഥികൾ വിവിധ ആശുപത്രികളിൽ ചികിത്സതേടി. കോളയാട് പഞ്ചായത്തിലെ പുത്തലത്ത് ഉള്ള എൽപി സ്കൂൾ വിദ്യാർഥികളാണ് ചികിത്സയിലുള്ളത്.
രണ്ടുകുട്ടികളുടെ നില ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട്, പരിയാരം മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുതലാണ് കുട്ടികൾക്ക് പനിയും ചർദ്ദിയും അനുഭവപ്പെട്ടത്. സ്കൂളിൽനിന്നുള്ള ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റത് എന്ന സംശയത്തിൽ
ആരോഗ്യവകുപ്പും വിവിധ ഏജൻസികളും അന്വേഷണം നടത്തിയിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ആരോഗ്യ വകുപ്പ് പരിശോധന തുടരുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ചില കുട്ടികൾക്ക് പനി ബാധിച്ചതായും ഛർദ്ദി ഉണ്ടായതായും കണ്ടെത്തിയത്. രണ്ട് ദിവസങ്ങൾക്കുള്ളിൽ പത്തോളം കുട്ടികൾ ഇതേ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയായിരുന്നു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read