മലയോരം കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക്‌;ബാവലിപ്പുഴയില്‍ നീരൊഴുക്ക്‌ ക്രമാതീതമായി കുറഞ്ഞു

By | Thursday February 7th, 2019

SHARE NEWS

 

 

പേരാവൂര്‍: മലയോരത്തെ പ്രധാന കുടിവെളള സ്രോതസ്സും വറ്റിവരളാന്‍ തുടങ്ങിയതോടെ കടുത്ത കുടിവെള്ള ക്ഷാമത്തിലാണ്‌ മലയോര നിവാസികള്‍.ബാവലി,ചീങ്കണിപ്പുഴകളിലെ നീരൊഴുക്ക്‌ കുറഞ്ഞതോടെ ഇവയെ ആശ്രയിച്ച്‌ പ്രവര്‍ത്തിക്കുന്ന ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനം താറുമാറുകയും കുടിവെള്ള ക്ഷാമം രൂക്ഷമാവുകയും ആണ്‌.ജലസുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കാന്‍ പല സംഘടനകളും മുന്നോട്ട്‌ വന്നെങ്കിലും എല്ലാം കടലാസുകളില്‍ ഒതുങ്ങിയതോടെ കുടിവെള്ള ക്ഷാമം ഇരട്ടിയാക്കി.ജലസുരക്ഷാ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകള്‍ നടപ്പാക്കിയ തടയണ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പദ്ധതികളൊന്നും ഫലപ്രദമാകാതെ വന്നതോടെയാണ്‌ പുഴയിലെ നീരൊഴുക്ക്‌ ക്രമാതീതമായി കുറഞ്ഞത്‌.കഴിഞ്ഞ വര്‍ഷം പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയത്‌ കാരണം കൊട്ടിയൂര്‍,കണിച്ചാര്‍,കേളകം,പേരാവൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നില്ല.എന്നാല്‍ ഈ വര്‍ഷത്തെ പ്രളയവും തടയണ നിര്‍മ്മാണം ഉള്‍പ്പെടയുള്ള ജലസുരക്ഷ പദ്ധതികള്‍ നടപ്പിലാക്കാനുളള കാലതാമസവും മലയോരത്തെ കനത്ത കുടിവെളള ക്ഷാമത്തിലേക്ക്‌ തള്ളി വിട്ടു.പ്രളയത്തിനുശേഷം പുഴയില്‍ കുമിഞ്ഞ്‌ കൂടിയ കല്ലും മണ്ണൂം മരങ്ങളും കാരണം തടയണ കെട്ടിയാല്‍ തന്നെ വെള്ളം സംഭരിക്കാനുള്ള അവയുടെ സ്വാഭാവിക പരിതസ്‌ഥിതിയും മാറ്റം വന്നിട്ടുണ്ട്‌.ഇതും തടയണ നിര്‍മ്മാണത്തിന്‌ തടസ്സം നില്‍ക്കുകയാണ്‌.നിലവിലെ സാഹചര്യത്തില്‍ പുഴകളിലെ നീരൊഴുക്ക്‌ ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്‌.വരും ദിവസങ്ങളിലെ ശക്‌തമായ വേനല്‍ പുഴ വറ്റുന്നതോടപ്പം കടുത്ത കുടിവെള്ള ക്ഷാമവും നേരിടുമെന്ന്‌ ആശങ്കയിലാണ്‌ മലയോരത്തെ ജനങ്ങള്‍.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read