
കായപ്പനച്ചി: മുഴക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡണ്ട് എ.വി.രാമകൃഷ്ണൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് നേതാക്കൾ രാമകൃഷ്ണൻ്റെ വീടിന് മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്.

പ്രതിഷേധ ധർണ്ണ അഡ്വ: സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറിമാരായ ചന്ദ്രൻ തില്ലങ്കേരി, എൻ.കെ വർഗീസ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബൈജു വർഗ്ഗീസ്, പൊയിൽ മുഹമ്മദ്, പടിയൂർ ദാമോദരൻ, ബ്ലോക്ക് പ്രസിഡണ്ട്മാരായ സണ്ണി മേച്ചേരി, തോമസ് വർഗ്ഗീസ് മുസ്ലീം ലീഗ് നേതാക്കളായ ഒ ഹംസ, നസീർ നല്ലൂർ, ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, കെ.വി റഷീദ് വി രാജു, കെ സജീവൻ, വി പ്രകാശൻ, ഉഷ അനിൽ ,സിബി ജോസഫ്, സജിത മോഹനൻ, കെ.നമേഷ് കുമാർ, ബി മിനി, ജോബി ജോസഫ്, നൂർജഹാൻ വിളക്കോട്, എന്നിവർ പ്രസംഗിച്ചു.

എ.ഐ.സി.സി സെക്രട്ടറി പി.വി മോഹനൻ, ഡി.സി.സി പ്രസിഡണ്ട് സതീശൻ പാച്ചേനി എന്നിവർ രാമകൃഷ്ണൻ്റെ വീട് സന്ദർശിച്ചു.