SHARE NEWS

ഇരിട്ടി: ഇന്ധന നികുതിയില്‍ കുറവ് വരുത്തുക,സ്ക്രാപ്പ് പോളിസിയില്‍ 15 വര്‍ഷ കാലാവധി 20 വര്‍ഷമായി ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇരിട്ടിയില്‍ ബസ് കെട്ടിവലിച്ച് സമരം നടത്തിയത്.
ഇരിട്ടി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജനറല്‍ സെക്രട്ടറി അജയന് പായം ഉദ്ഘാടനം ചെയ്തു.പി പി പോള്‍ അധ്യക്ഷത വഹിച്ചു. ടൈറ്റസ് ബെന്നി, എം പ്രഭാകരന്,ജോസ് ജോര്‍ജ്, എ ഭാസ്കരന്, കെ പി കൃഷ്ണന്, എം എസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.