മൺസൂൺ കാലം കഴിഞ്ഞയുടനെ കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് പുനരാംഭിക്കും: കുഞ്ഞാലികുട്ടി

By | Thursday September 17th, 2020

SHARE NEWS

കോഴിക്കോട് : കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് നിർത്തിവെച്ച വലിയ വിമാനങ്ങളുടെ സർവീസ് അടിയന്തിരമായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ ഡയറക്ടർ ശ്രീ അരുൺകുമാർ ഐഎഎസ് നോട് ആവശ്യപ്പെട്ടതായി പി കെ കുഞ്ഞാലികുട്ടി. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിവരങ്ങൾ അറിയിച്ചത്

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം :

കരിപ്പൂർ വിമാനാപകടത്തെ തുടർന്ന് നിർത്തിവെച്ച വലിയ വിമാനങ്ങളുടെ സർവീസ് അടിയന്തിരമായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ ഡയറക്ടർ ശ്രീ അരുൺകുമാർ ഐഎഎസ് നോട് ആവശ്യപ്പെട്ടു.
കേരളത്തിലെ മൺസൂൺ കാലം കഴിഞ്ഞയുടനെ കരിപ്പൂരിൽ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുമെന്ന ഉറപ്പ് ആവശ്യത്തിന്മേലുള്ള മറുപടിയായി ഡയറക്ടറിൽ നിന്നും ലഭിക്കുകയുണ്ടായി.
അധികം താമസിയാതെ തന്നെ കരിപ്പൂരിൽ വലിയവിമാനങ്ങളുടെ സേവനം ലഭ്യമാക്കാൻ നമുക്ക് സാധിക്കും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read