വാഹനാപകടം: മട്ടന്നൂർ ചാലോട് ഒരാൾ മരണപ്പെട്ടു

By | Sunday September 20th, 2020

SHARE NEWS

മട്ടന്നൂർ: ചാലോട് മൂലക്കരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഒരാൾ മരണപ്പെട്ടു. മൂലക്കണ്ടി ഹൗസിൽ പരേതനായ കുഞ്ഞിരാമന്റെ മകൻ എം.കെ. വിനീഷ് (41) ആണ് മരണപ്പെട്ടത്. ഞായറാഴ്ചകാലത്ത് 11 മണിക്കുശേഷം മട്ടന്നൂർ ഭാഗത്തുനിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ മൂലക്കരി വർക്ക്ഷോപ്പിനടുത്ത് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് വർക്ക്ഷോപ്പിനു മുന്നിലുണ്ടായിരുന്ന മറ്റ് കാറുകളിലും ഇടിച്ച ശേഷം കടവരാന്തയിൽ ഇരിക്കുകയായിരുന്ന വിനീഷിനെ ഇടിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപെട്ട കാർ തൊട്ടടുത്ത മതിലിനും ഗേറ്റിനും ഇടിച്ചശേഷമാണു നിന്നത്.
വിനീഷിന്റെ അമ്മ: രുഗ്മിണി. സഹോദരങ്ങൾ: കനക, സുധാകരൻ, ഇന്ദിര, പ്രജീഷ്

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read