മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും പുറത്തുപോയ ചുങ്കക്കുന്ന് – പൊട്ടൻതോട് പാലത്തിന് തുകയനുവധിച്ച് എംഎൽഎ സണ്ണി ജോസഫ്.

By | Thursday August 6th, 2020

SHARE NEWS

2018 – ലെയും 2019 – ലെയും പ്രളയത്തെ തുടർന്ന് ഇരുവശത്തേയും അരികുഭിത്തികൾ തകർന്ന് നിലനിർത്താമെന്ന സ്ഥിതിയിലേക്ക് 250ലേറെ കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്ന പൊട്ടൻതോട് പാലം മാറിയിരുന്നു.

പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണത്തിന് ഫണ്ട് അനുവദിക്കാൻ തയ്യാറാക്കിയ കൊട്ടിയൂർ പഞ്ചായത്തിലെ ലിസ്റ്റിൽ പൊട്ടൻ പാലത്തിനു മുൻഗണന നൽകിയിരുന്നെങ്കിലും ദുരിതാശ്വാസനിധിയിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു.

മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിൽനിന്നും പ്രളയത്തിൽ തകർന്ന റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമ്മാണത്തിനായി മൂന്ന് ഘട്ടങ്ങളിലായി 961 കോടി രൂപയുടെ അനുമതി നൽകിയിരുന്നെങ്കിലും പേരാവൂർ നിയോജകമണ്ഡലത്തിൽ പ്രധാനമായും തകർന്ന റോഡുകൾക്കും പാലങ്ങൾക്കും ഫണ്ട് അനുവദിച്ചിരുന്നില്ല.

ഈ സാഹചര്യത്തിലാണ് എം.എൽ.എ സണ്ണി ജോസഫ് 2020 – 21 സാമ്പത്തികവർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read