കണ്ണൂർ ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിന്റെ രണ്ടാമത്തെ എഡിഷന്‌ ഫെബ്രുവരി 22 ന് കണ്ണൂരിൽ തുടക്കമാകും

By | Thursday February 13th, 2020

SHARE NEWS


കണ്ണൂർ ഇന്റർനാഷണൽ കൾച്ചറൽ ഫെസ്റ്റിവലിന്റെ രണ്ടാമത്തെ എഡിഷന്‌ ഫെബ്രുവരി 22 ശനിയാഴ്ച തുടക്കമാകും. കണ്ണൂർ കളക്ട്രേറ്റ് മൈതാനമാണ് ഫെസ്റ്റിവലിന്റെ വേദി. 24ന് സമാപിക്കുന്ന മേളയിൽ മൂന്ന് ദിവസങ്ങളിലായി എൺപതിൽപരം അതിഥികൾ പങ്കെടുക്കും.  പ്രശസ്ത സാഹിത്യകാരൻ  സി.വി. ബാലകൃഷ്ണനാണ്‌ ഫെസ്റ്റിവൽ ഡയറക്ടർ. മേളയുടെ ഔപചാരിക ഉദ്ഘാടനം 22ന് വൈകുന്നേരം 6 മണിക്ക് നടക്കും. അന്ന്  രാവിലെ 9.30ന് വേദി 1ൽ  സുനിൽ.പി.എളയിടത്തിന്റെ പ്രഭാഷണത്തോടെ സംവാദ സെഷനുകൾ ആരംഭിക്കും. തുടർന്ന് അതേ വേദിയിൽ 11മണിക്ക് ജസ്റ്റിസ് കമാൽ പാഷ,  എം.വി. നികേഷ് കുമാർ എന്നിവർ ‘പൗരത്വം, നൈതികത്’ എന്ന വിഷയത്തെ കുറിച്ച് ചർച്ച നയിക്കും. ‘നാന’ ഫോട്ടോഗ്രാഫർ മോഹൻ കൊല്ലത്തിന്റെ ‘സിനിമയിലല്ല’ ഫോട്ടോ പ്രദർശനവും, ഷീജ പ്രമോദിന്റെ പെയിന്റിങ്ങ് എക്സിബിഷനും അന്ന് രാവിലെ മുതൽ ആരംഭിക്കും.
കൂടതൽ വിവരങ്ങൾക്ക്:
Ph: 9447263609, 9447369949

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read