ജില്ലയില്‍ നഗരസഭ/കോര്‍പ്പറേഷനുകളിലെ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പിലാക്കുന്നതിന് ഒഴിവുള്ള കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ അതാത് കോര്പ്പറേഷന്/നഗരസഭ പരിധിയില്‍ താമസിക്കുന്ന പ്ലസ് ടു പാസായ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. സാമൂഹ്യവികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായ പരിധി 40 വയസ്. വിശദ വിവരങ്ങളും മാതൃകാ അപേക്ഷാ ഫോറവും അതത് കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷാ ഫോറം അസ്സല് സര്‍ട്ടിഫിക്കറ്റുകളുടെയും പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെയും പകര്‍പ്പ് സഹിതം ആഗസ്ത് അഞ്ചിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജില്ലാ മിഷന് കോ ഓര്‍ഡിനേറ്ററുടെ കാര്യാലയം, ബി.എസ് എന്‍.എല്‍ ഭവന്- മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍ 2 എന്ന വിലാസത്തില്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497 2702080.