Categories
headlines

മാനന്തവാടിയിൽ വയോധികന് രണ്ടാം ഡോസിൽ വാക്‌സിൻ മാറി നൽകിയതായി പരാതി

വയനാട്: ജില്ലയിലെ മാനന്തവാടിയിൽ ഒന്നാം ഡോസിൽ കോവാക്‌സിൻ സ്വീകരിച്ച വയോധികന് രണ്ടാം ഡോസിൽ കോവിഷീൽഡ്‌ കുത്തിവെച്ചതായി പരാതി. കണിയാരം പാലാക്കുളി തെക്കേക്കര വീട്ടിൽ മാനുവൽ മത്തായിക്കാണ് വാക്‌സിൻ മാറി നൽകിയത്. മാന്തവാടിയിൽ ആദ്യ ഡോസ് കോവാക്‌സിന് സ്വീകരിച്ച ഇയാൾക്ക് രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയപ്പോൾ കോവിഷീൽഡ്‌ വാക്‌സിൻ കുത്തിവെച്ചെന്നാണ് പരാതി.

ജൂൺ പത്തിന് കുറുക്കൻമൂല പിഎച്ച്സിയിൽ നിന്നാണ് വയോധികൻ ആദ്യ കോവിഡ് ഡോസായി കോവാക്‌സിന് സ്വീകരിച്ചത്. പിന്നീട്, ജൂലൈ 23ന് കണിയാരം പള്ളിയിൽ വെച്ച് നടന്ന ക്യാമ്പിൽ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാനെത്തിയപ്പോഴാണ് ആദ്യ ഡോസ് എന്ന പേരിൽ കോവിഷീൽഡ്‌ കുത്തിവെച്ചത്. സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് വാക്‌സിൻ മാറിയ വിവരം അറിയുന്നത്. സംഭവത്തിൽ കൂടുതൽ പരിശോധന നടത്തുമെന്ന് മെഡിക്കൽ വിഭാഗം അറിയിച്ചു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP