കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം രൂപീകൃതമായി

By | Monday March 1st, 2021

SHARE NEWS

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം വിഭജിച്ച് രൂപീകൃതമായ കരിക്കോട്ടക്കരി മണ്ഡലം നിലവിൽവന്നു.
കരിക്കോട്ടക്കരിയിൽ വെച്ചു വച്ച് നടന്ന പ്രഥമ മണ്ഡലം കൺവെൻഷനിൽ വെച്ച് ആദ്യ മണ്ഡലം പ്രസിഡണ്ടായി മനോജ് എം കണ്ടത്തിൽ സ്ഥാനമേറ്റു. പരിപാടികൾ പേരാവൂർ എംഎൽഎ സണ്ണിജോസഫ് ഉത്ഘാടനം ചെയ്തു.

മുൻ പ്രസിഡന്റ്‌ ജയ്സൺ കാരക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് തോമസ് വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കെ വേലായുധൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി ജോസഫ്, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ വി, ഡിസിസി സെക്രട്ടറിമാരായ പി കെ ജനാർദ്ദനൻ, ഡെയ്സി മാണി, വി ടി തോമസ്,
അയ്യൻകുന്ന് മണ്ഡലം പ്രസിഡണ്ട് ജയിൻസ് ടി മാത്യു, കീഴ്പ്പള്ളി മണ്ഡലം പ്രസിഡണ്ട് പി സി സോണി, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ പി സി ജോസ്, ഗോപി, ബെന്നി ഫിലിപ്പ്, വി എം തോമസ്, അനക്ലേറ്റ് മരിയ ഈഴപ്പറമ്പിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ സി ചാക്കോ സ്വാഗതവും ജിമ്മി വാഴാംപ്ലാക്കൽ നന്ദിയും രേഖപ്പെടുത്തി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read