കൂട്ടുപ്പുഴ പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു

By | Sunday January 10th, 2021

SHARE NEWS

കൂട്ടുപ്പുഴ : കർണ്ണാടകയുമായുള്ള അവകാശ വാദ തർക്കത്തെ തുടർന്ന് മുടങ്ങിപ്പോയ കൂട്ടുപ്പുഴ പുതിയ പാലത്തിൻ്റെ നിർമ്മാണ പ്രവർത്തികൾ പുനരാരംഭിച്ചു. പാതിവഴിയിൽ നിർമ്മാണം നിലച്ച പാലത്തിൻ്റെ നിർമ്മാണം ഒന്നര വർഷത്തിന് ശേഷമാണ് ആരംഭിച്ചത്.

റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കെഎസ്ടിപി പൂർത്തിയാക്കേണ്ട പാലം കർണ്ണാടക വനം വകുപ്പുമായുള്ള തർക്കത്തെ തുടർന്നാണ് മുടങ്ങിയത്. ദീർഘ നാളത്തെ ചർച്ചകൾക്കൊടുവിൽ ആറ് മാസം മുൻപ് ദേശീയ വനം-വന്യജീവി ബോർഡിന്റെ അനുമതി കിട്ടിയിട്ടും നിർമ്മാണത്തിനായി കർണ്ണാടക വനം വകുപ്പ് അനുമതി നൽകിയിരുന്നില്ല. തുടർന്ന് കേരളത്തിന്റെ നിരന്തര ഇടപെടലിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. കേരളത്തിന്റെ അധീനതയിൽ നിർമ്മിക്കേണ്ട പാലത്തിൻ്റെ പകുതിയോളം ഭാഗം നേരത്തെ തന്നെ പൂർത്തിയാക്കിയിരുന്നു. നാലുമാസത്തിനുള്ളിൽ പുതിയ പാലം യാഥാർത്ഥ്യമാകുന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ ദീർഘനാളത്തെ കാത്തിരിപ്പിനൊടുവിൽ അപകടവാസ്ഥയിലായ കൂട്ടുപുഴ പഴയ പാലത്തിന് പകരം പുതിയ പാലം എന്ന സ്വപ്ന പദ്ധതി യാഥാർത്ഥ്യമാവും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read