Categories
headlines

കൊവാക്‌സിനില്ല; സംസ്‌ഥാനത്ത് രണ്ടാം ഡോസ് കുത്തിവെപ്പ് പ്രതിസന്ധിയിൽ

തിരുവനന്തപുരം : സംസ്‌ഥാനത്ത് കൊവാക്‌സിൻ ലഭിക്കാത്തതിനെ തുടർന്ന് രണ്ടാം ഡോസ് കുത്തിവെപ്പ് അനിശ്‌ചിതത്വത്തിൽ. നിലവിൽ നിരവധി പേർക്കാണ് രണ്ടാം ഡോസ് കുത്തിവെപ്പ് എടുക്കാനുള്ള കാലാവധി കഴിഞ്ഞിരിക്കുന്നത്. എന്നാൽ വാക്‌സിൻ ലഭ്യമാകാത്തതിനെ തുടർന്ന് എന്ന് കുത്തിവെപ്പ് നടത്താൻ കഴിയുമെന്നതിന് ഉത്തരം നൽകാൻ ആരോഗ്യ വകുപ്പിനും സാധിക്കാത്ത സ്‌ഥിതിയാണ്‌.

സംസ്‌ഥാന സർക്കാർ കൊവാക്‌സിൻ ഡോസ് ആവശ്യപ്പെട്ടിട്ടും ദിവസങ്ങളായി വാക്‌സിൻ ലഭിക്കുന്നില്ലെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസവും സംസ്‌ഥാനത്ത് 5.38 ലക്ഷം ഡോസ് കോവിഡ് വാക്‌സിൻ സംസ്‌ഥാനത്ത് എത്തിച്ചിരുന്നു. എന്നാൽ ഇത് എല്ലാം തന്നെ കോവിഷീൽഡ്‌ വാക്‌സിൻ ആയിരുന്നു.

ആരോഗ്യവകുപ്പ് പുറത്തിറക്കിയ കണക്കുകൾ പ്രകാരം സംസ്‌ഥാനത്ത് നിലവിൽ 72,000 കൊവാക്‌സിൻ ഡോസാണ് ബാക്കിയുള്ളത്. ഇതിൽ 19,550 ഡോസ് വാക്‌സിനും 18 മുതൽ 45 വയസ് വരെയുള്ളവർക്ക് വേണ്ടി സംസ്‌ഥാനം വില കൊടുത്തു വാങ്ങിയതാണ്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ ഒരു ഡോസ് കൊവാക്‌സിൻ പോലും നിലവിൽ ലഭ്യമല്ലെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP