സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 121 പേര്‍ക്ക്; 79 പേര്‍ രോഗമുക്തരായി

By | Monday June 29th, 2020

SHARE NEWS


സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 79 പേര്‍ ഇന്ന് രോഗമുക്തി നേടി.  കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് ഇന്ന് രോഗം ബാധിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ ഇന്ന് അഞ്ച് പേര്‍ക്കാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒന്‍പത് സിഐഎസ്എഫ്കാര്‍ക്കും രോഗം ബാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്

തൃശൂര്‍ -26, കണ്ണൂര്‍ -14, മലപ്പുറം- 13, പത്തനംതിട്ട- 13, പാലക്കാട്- 12, കൊല്ലം- 11, കോഴിക്കോട് -9, ആലപ്പുഴ 5-, എറണാകുളം 5, ഇടുക്കി-5, കാസര്‍ഗോഡ് -4, തിരുവനന്തപുരം- 4

ഇന്ന് നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം -3, കൊല്ലം -18, ആലപ്പുഴ -8, കോട്ടയം -8 , എറണാകുളം -4, തൃശൂര്‍ -5, പാലക്കാട് -3, കോഴിക്കോട് -8, മലപ്പുറം -7, കണ്ണൂര്‍ – 13, കാസര്‍ഗോഡ് -2

കഴിഞ്ഞ് 24 മണിക്കൂറിനിടെ 5244 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ സംസ്ഥാനത്ത് 4311 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 2057 പേരാണ്. 1,80,617 പേരാണ് നിരീക്ഷണത്തിലുള്ളത്. 2662 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. ഇന്ന് മാത്രം 281 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എല്ലായിനത്തിലുമായി ഇതുവരെ 2,24,727 ആളുകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധിച്ചത്. (സ്വകാര്യ ലാബ്, റിപ്പീറ്റ് സാമ്പിള്‍ ഉള്‍പ്പെടെ ഇതുവരെ 1,71,846 വ്യക്തികളുടെ സാമ്പിള്‍ പരിശോധിച്ചു. ഇതില്‍ 2774 ഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 46,689 സാമ്പിളുകളാണ് ശേഖരിച്ചത്. അതില്‍ 45065 ഫലം നെഗറ്റീവായതായും മുഖ്യമന്ത്രി പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read