കേരളത്തിൽ നിന്നുള്ളവർക്ക് 7 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ, നിയന്ത്രണം കടുപ്പിച്ച് തമിഴ്നാടും

By | Thursday February 25th, 2021

SHARE NEWS

ചെന്നൈ: കൊവിഡ് നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട് സർക്കാർ. കേരളത്തിൽ നിന്ന് എത്തുന്നവർക്ക് 7 ദിവസം നിർബന്ധിത ക്വാറന്റീൻ വേണമെന്നും നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നും തമിഴ്സാട് സർക്കാരിന്റെ നിർദ്ദേശം. കേരളത്തിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. അതിർത്തികളിൽ പരിശോധന കർശനമാക്കും. കേരളത്തിൽ നിന്നും എത്തുന്നവർ ആർടിപിസിആർ പരിശോധനാ ഫലം ഹാരജാക്കേണ്ടതില്ലെങ്കിലും ഇവർക്ക് തെർമൽ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കുന്നു. 

നേരത്തെ കർണാടകയും സമാനമായ രീതിയിൽ കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു. കേരളത്തില്‍നിന്ന് കർണാടകത്തിലേക്ക് വരുന്ന എല്ലാവരും ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നായിരുന്നു നിർദേശം. 

ഇതോടെ കർണാടക സർക്കാരിനോട് കര്‍ണാടക ഹൈക്കോടതി വിശദീകരണം തേടി. ഹൈക്കോടതി ഇടപെടലിനെ തുടർന്ന്  നിയന്ത്രണത്തിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇളവുകൾ വ്യക്തമാക്കിയുള്ള പുതിയ സർക്കുലർ ഇതുവരെ ഇറങ്ങിയിട്ടില്ല. സ്ഥിരം യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഇളവ് അനുവദിക്കുമെന്നായിരുന്നു ഇന്നലെ ഉപമുഖ്യമന്ത്രിയുടെ പ്രതികരണം. ആരോഗ്യവകുപ്പ് പുതിയ ഉത്തരവ് ഇന്ന് ഇറക്കിയേക്കും. മറ്റുള്ളവർക്ക് കോവിഡില്ലാ രേഖ നിർബന്ധമെന്ന നിലപാടിൽ ഇളവുണ്ടാകില്ല.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read