SHARE NEWS

കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിൽ ചുങ്കക്കുന്ന് പാരിഷ് ഹാളിൽ വെച്ച് 16/01/2021ന് നടക്കുന്ന കോവിഡ് വാക്സിനേഷൻ ഒരുക്കങ്ങൾ പൂർത്തിയായെന്ന് കൊട്ടിയൂർ കുടുംബരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ സരുൺ ഘോഷ്, ഹെൽത്ത് ഇൻസ്പെക്ടർ ടി എ ജെയ്സൺ എന്നിവർ അറിയിച്ചു. വാക്സിനേഷൻ പരിപാടി കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടകം ഉദ്ഘാടനം ചെയ്യും. ആദ്യ ഘട്ടത്തിൽ 100ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിനേഷൻ നൽകുക. തുടർന്ന് സർക്കാർ നിർദേശം അനുസരിച്ച് വാക്സിൻ വിതരണം പൂർത്തിയാക്കും. ഗർഭിണികളെയും 18വയസിന് താഴെയുള്ളവരെയും വാക്സിനേഷനിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.