Categories
headlines

കോവിഡ് വാക്സിന്റെ പേറ്റന്റ് ഒഴിവാക്കി അമേരിക്ക.

 

വാഷിങ്ടൺ: കോവിഡ് വാക്സിന്റെ പേറ്റന്റ് ഒഴിവാക്കാനുള്ള തീരുമാനത്തെ പിന്തുണച്ച് യു.എസും. അന്താരാഷ്ട്ര സമൂഹത്തിൽ നിന്ന് കടുത്ത സമ്മർദം ഉയരുന്നതിനിടെയാണ് പേറ്റന്റ് താൽക്കാലികമായി ഒഴിവാക്കാനുള്ള തീരുമാനം യു.എസ് പ്രഖ്യാപിച്ചത്. യു.എസ് പ്രസിഡന്റിന്റെ വ്യാപാര പ്രതിനിധി കാതറീൻ ടായിയാണ് ഇക്കാര്യം അറിയിച്ചത്.

ബൗദ്ധിക സ്വത്തവകാശത്തെ എപ്പോഴും സംരക്ഷിക്കുന്ന നയമാണ് യു.എസിന്റേത്. എന്നാൽ, കോവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ വാക്സിനുകളുടെ പേറ്റന്റ് താൽക്കാലികമായി എടുത്ത് മാറ്റുകയാണെന്ന് കാതറീൻ ടായ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അമേരിക്കൻ ജനങ്ങൾക്ക് ആവശ്യത്തിന് വാക്സിൻ ലഭ്യമാണ്.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ കോവിഡിൽ വലയുമ്പോൾ ഇത് ഒഴിവാക്കി വാക്സിൻ എല്ലാവർക്കും ലഭ്യമാക്കണമെന്നായിരുന്നു ആവശ്യം. ലോകാരോഗ്യ സംഘടനയും ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. അതേസമയം, വാക്സിന്റെ പേറ്റന്റ് ഒഴിവാക്കിയതിന് പിന്നാലെ യു.എസിലെ മരുന്ന്
കമ്ബനികളുടെ ഓഹരി വില ഇടിഞ്ഞു.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP