കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നത് കൊവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടാക്കുന്ന നടപടി: സോണിയാ ഗാന്ധി

By | Saturday April 10th, 2021

SHARE NEWS


കേന്ദ്ര സര്‍ക്കാര്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമമുണ്ടാക്കുന്ന നടപടിയെടുക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. വാക്‌സിനുകള്‍ കയറ്റുമതി ചെയ്യുകയാണ് സര്‍ക്കാരെന്നും സോണിയാ ഗാന്ധി ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് റാലികളും പൊതുയോഗങ്ങളും വിലക്കണമെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മന്ത്രിമാരുമായും കൊവിഡ് സാഹചര്യം വിലയിരുത്തി. വിഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്.
പഞ്ചാബില്‍ അഞ്ച് ദിവസത്തേക്ക് മാത്രമേ വാക്‌സിന്‍ ഡോസുകള്‍ ബാക്കിയുള്ളുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഡല്‍ഹിയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. ആവശ്യത്തിന് വാക്‌സിന്‍ ഡോസുകള്‍ നല്‍കി വാക്‌സിനേഷന്‍ നല്‍കുന്നതിലെ പ്രായപരിധി നീക്കിയാല്‍ മൂന്ന് മാസത്തിനകം എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സാധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read