കൊളക്കാട് സർവീസ് സഹകരണ ബാങ്കിലെ സ്വർണപ്പണയ തട്ടിപ്പ് : യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സുധീപ് ജെയിംസ് സഹകരണവകുപ്പ് ജോയിൻ രജിസ്ട്രാർക്ക് പരാതി നൽകി.

By | Monday August 3rd, 2020

SHARE NEWS

 

 

ലക്ഷക്കണക്കിന് രൂപയുടെ സ്വർണ്ണ പണയതട്ടിപ്പ് നടത്തിയത് പുറത്താക്കുകയും ഇതിന്റെ പേരിലൊരു ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ പോലീസിൽ ഒരു പരാതി നൽകാൻപോലും ബാങ്ക് ഭരണസമിതി തയ്യാറാകാത്തതിനെ തുടർന്നാണ് സുധീപ് ജെയിംസ് പരാതി നൽകിയത്.

തട്ടിപ്പിന് കൂട്ടുനിന്ന ഭരണസമിതിയുടെ പങ്ക് പുറത്തുവരുമെന്ന ഭയത്താലാണ് പരാതിപ്പെടാൻ തയ്യാറാകാത്തതെന്നും പുറത്തു വന്നതിലേറെ ക്രമക്കേട് ബാങ്കിൽ നടന്നിട്ടുണ്ടെന്നും
ആയതിനാൽ ബാങ്കിൽ ഇതുവരെ നടന്ന ക്രമക്കേടുകൾ മുഴുവൻ പുറത്തുവരാൻ ആവശ്യമായ അന്വേഷണത്തിന് ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സുധീപ് ജെയിംസ് കണ്ണൂർ ജില്ലാ സഹകരണ വകുപ്പ് ജോയിൻറ് രജിസ്ട്രാർക്ക് കത്തയച്ചത്.

 

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read