ജനവാസ മേഖലയിൽ ക്രഷർ സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു.

By | Tuesday February 23rd, 2021

SHARE NEWS

കുന്നോത്ത് : പായം പഞ്ചായത്തിലെ കുന്നോത്ത് ബെൻഹിലിലിൽ 25 -ഓളം ആദിവാസി കുടുംബങ്ങൾക്ക് പതിച്ച് നൽകിയ പ്രദേശത്തിന് സമീപം ക്രഷറിന് അനുമതി നൽകിയ നടപടിക്കെതിരെയാണ് ജനകീയ പ്രതിഷേധം ശക്തമാകുന്നത്.

അനുമതി നൽകിയ നടപടിക്കെതിരെ നാട്ടുകാർ കർമസമിതി രൂപീകരിച്ചാണ് പ്രത്യക്ഷ സമരം ആരംഭിച്ചിട്ടുള്ളത്.
ക്രഷറിലേക്കുള്ള മിച്ചഭൂമി റോഡ് ഉപരോധിച്ചായിരുന്നു സമരം സംഘടിപ്പിച്ചത്.

ക്രഷറിന് ലൈസൻസ് നേടിയെടുക്കുന്നതിനായി പ്രദേശത്തെ ആദിവാസിയുടെ വീട് മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് തകർത്തത് നേരത്തെ വിവാദമായിരുന്നു.

ഇനിയും പ്രധിഷേധിച്ചില്ലായെങ്കിൽ കിടപ്പാടം വിട്ടിറങ്ങേണ്ടിവരുമെന്ന തിരിച്ചറിവിന് പിന്നാലെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ജീവിക്കാൻ അനുവദിക്കൂ, വെള്ളവും വായുവും സംരക്ഷിക്കൂ എന്നീ ആവശ്യങ്ങളുമായാണ് പ്രദേശവാസികൾ ഒന്നാകെ സമരവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്.

ജനങ്ങളുടെ പ്രതിഷേധം കണക്കാക്കാതെയാണ് ക്രഷറിന് അനുമതി നൽകിയതെന്നും കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ അവസാന കാലഘട്ടത്തിലാണ് അനുമതി ലഭിച്ചതെന്നും ഇതേകുറിച്ച് അന്വേഷണം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

ഉപരോധസമരം ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് തോമസ് വർഗീസ് ഉദ്ഘാടനം ചെയ്തു. കർമ്മ സമിതി കമ്മിറ്റി ചെയർമാൻ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഡ്വ :ടി.പി സജീവൻ,ഫാ :റോബിൻ ബെന്നി, മുര്യൻ രവീന്ദ്രൻ, ജെസി വെള്ളറയൽ തുടങ്ങിയവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read