സി.പി.ഐ.എം ഭരിക്കുന്ന പഞ്ചായത്തിന്റെ മുഖം രക്ഷിക്കാനുള്ള പൊറാട്ട് നാടകമാണ് ഡി.വൈ.എഫ്.ഐ നടത്തിയതെന്ന് യൂത്ത് കോൺഗ്രസ്‌.

By | Sunday September 13th, 2020

SHARE NEWS

 

കേളകം :കേളകം ബസ് സ്റ്റാൻഡിലെ ആൽമരം മുറിച്ചത് പഞ്ചായത്തിന്റെ അറിവോടെയാണെന്ന്
പൊതുജനം തിരിച്ചറിയാതിരിക്കാനുള്ള പൊറാട്ട് നാടകമാണ് ഡിവൈഎഫ്ഐ പിറ്റേന്ന് രാവിലെ കേളകത്ത് നടത്തിയതെന്നും കേളകം പഞ്ചായത്ത് ഭരിക്കുന്നത് സി.പി.ഐ.എം ആണെന്നത് ഡി.വൈ.എഫ്.ഐ മറന്നോയെന്നും
യൂത്ത് കോൺഗ്രസ്.

ആൽമരം മുറിച്ചുമാറ്റിയ സ്ഥലം സന്ദർശിച്ച
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ശരത്ചന്ദ്രനാണ്
ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മണിക്കൂറുകൾ എടുത്താണ് ഈ മരം മുറിച്ചു മാറ്റിയതെന്നും
സദാസമയവും ടൗണിൽ റോന്ത് ചുറ്റുന്ന ഇത് അറിയാതെ പോയത് പഞ്ചായത്തും പോലീസും കെട്ടിട ഉടമയും തമ്മിലുള്ള
അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്നും

മൂന്നോളം ബാങ്കുകളുടെയും നിരവധി വ്യാപാരസ്ഥാപനങ്ങളുടെ യും സി.സി.ടി.വി കൾ ഉണ്ടായിട്ടും
മരം മുറിച്ചു നീക്കിയത് ആരാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിയാത്തത് ദൗർഭാഗ്യകരമാണെന്നും യൂത്ത് കോൺഗ്രസ് ശരത് ചന്ദ്രൻ ചോദിച്ചു.

ശരിയായ രീതിയിൽ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തിയില്ലയെങ്കിൽ തുടർസമരങ്ങളിലേക്ക് യൂത്ത് കോൺഗ്രസ്‌ കടക്കുമെന്ന് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡൻറ് സോനു വല്ലത്തുകാരൻ അഭിപ്രായപ്പെട്ടു. ജോബിൻ പാണ്ടൻചേരി, ബിജു ഓളാട്ടുപുറം, ജിജോ ആൻറണി, ടോണി വർഗ്ഗീസ്, റെയ്സൻ കെ ജെയിംസ്, എബിൻ പി.എ, ഏലിയാസ് കോടിയാടൻ തുടങ്ങിയവരാണ് സ്ഥലം സന്ദർശിച്ചത്.

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read