എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് അന്വേഷണം തുടരുന്നതിനിടയിലാണ് നർക്കോട്ടിക്സ് കണ്ട്രോൾ ബ്യുറോയുടെ അറസ്റ്റ്.
അതേസമയം ബംഗളുരുവിലെ ലഹരി ഇടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനീഷ് കോടിയേരിയുടെ ഡ്രൈവർ അനികുട്ടന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. നാളെ ഹാജരാകാനാണ് നിർദേശം. ഇതോടൊപ്പം ബിനീഷിനു വൻതോതിൽ പണം നൽകിയെന്ന് കണ്ടെത്തിയ എസ്. അരുൺ, തിരുവനന്തപുരത്തെ ബിനീഷിന്റെ ബെനാമി അബ്ദുൽ ലത്തീഫ് എന്നിവർക്കും നോട്ടീസ് നൽകി. ഇതിൽ അരുൺ 10 ദിവസം കഴിഞ്ഞേ ഹാജരാകൂവെന്ന് ഇ.ഡി യെ അറിയിച്ചു. അബ്ദുൽ ലത്തീഫ് ഒളിവിൽ ആണെന്നാണ് നിഗമനം.
അതേ സമയം ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി നാളെ ബംഗളുരുവിലെ സെഷൻസ് കോടതി പരിഗണിക്കും. നോട്ടീസ് നൽകിയിട്ടും പലരും ഹാജരാകാത്തത് ഇ.ഡി നാളെ കോടതിയെ അറിയിക്കും.
അതിനിടെ ബിനീഷിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ സാധാരണ ബാരക്കിലേക്കു മാറ്റി.