എടക്കാനം മുത്തപ്പൻകരി ഭീരൻ കുന്നിൽ വൻ വ്യാജ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

By | Tuesday July 14th, 2020

SHARE NEWS

ഇരിട്ടി എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ആനന്ദകൃഷ്ണനും സംഘവും മുത്തപ്പൻകരി ഭീരൻ കുന്നിൽ നടത്തിയ പരിശോധനയിലാണ് പന്ത്രണ്ട് ബാരലുകളിലായി സൂക്ഷിച്ച 420 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചത്.
പ്രിവൻ്റീവ് ഓഫീസർ ടി.കെ.വിനോദൻ,സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ.അനിൽകുമാർ,ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവരും റെയ്ഡിൽ പങ്കെടുത്തു .ബാറുകളും മറ്റും തുറന്നിട്ടും വ്യാജമദ്യലോബി സജീവമാണ് എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്.പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നതായി എക്സൈസ് അധികൃതർ അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read