എടയന്നൂർ പൊതുജന വായനശാല & ഗ്രന്ഥാലയത്തിൽ ലഹരി വിരുദ്ധ ക്ലാസും ദീപം തെളിയിക്കലും

By | Friday January 31st, 2020

SHARE NEWS

 

മട്ടന്നൂർ: വിമുക്തി 90 ദിന തീവ്രയത്ന പരിപാടിയോടനുബന്ധിച്ച് എടയന്നൂർ പൊതുജന വായനശാല & ഗ്രന്ഥാലയത്തിൽ വിമുക്തി ക്ലബ് രൂപീകരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും,ലഹരിവിരുദ്ധ പ്രതിജ്ഞ, വിമുക്തി ദീപം തെളിയിക്കൽ എന്നീ പരിപാടികൾ നടത്തി.ഏ.സി.നാരായണൻ   സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.ബാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു. കീഴല്ലൂർ പഞ്ചായത്ത് ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിഗ് കൗൺസിൽ ചെയർമാൻ കെ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ ബെൻഹർ കോട്ടത്തു വളപ്പിൽ ലഹരിക്കെതിരായ ബോധവത്കരണ ക്ലാസ് എടുത്തു. പ്രിവന്റീവ് ഓഫീസർ പി.വി.സുലൈമാൻ ആശംസ അറിയിച്ചു.കെ.പ്രഭാകരൻ മാസ്റ്റർ നന്ദി അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read