കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഫെയർ ട്രേഡ് അലയൻസ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന ട്രാക്ടർ യാത്ര കൊട്ടിയൂരിലെത്തി.

By | Saturday January 16th, 2021

SHARE NEWS

കൊട്ടിയൂർ: കർഷക പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ഫെയർ ട്രേഡ് അലയൻസ് കേരളയുടെ നേതൃത്വത്തിൽ നടക്കുന്ന ട്രാക്ടർ യാത്ര കൊട്ടിയൂരിലെത്തി.  ജില്ലാതല സമാപന പരിപാടി ശനിയാഴ്ച്ച വൈകീട്ട് അഞ്ചിന് കൊട്ടിയൂരിൽ നടന്നു. ജനുവരി 15-ന് വെള്ളരിക്കുണ്ടിൽ നിന്നും ആരംഭിച്ച് 25-ന് തിരുവനന്തപുരത്ത് സമാപിക്കുന്ന ട്രാക്ടർ യാത്രയിൽ സ്വതന്ത്ര കർഷക സംഘടനകൾ, പൗരാവകാശ പ്രസ്ഥാനങ്ങൾ, വ്യാപാരി വ്യവസായി സംഘടനകളും സഹകരിക്കുന്നുണ്ട്. ജില്ലാസമാപന സമ്മേളനം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. ഫെയർ ട്രേഡ് അലയൻസ് കേരള ചീഫ് പ്രമോട്ടർ ടോമി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി തോമസ് കളപ്പുര, ജാഥാ കാപ്റ്റൻ അഡ്വ.ബിനോയ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read