കണിച്ചാർ ടൗൺ നാളെ ഉച്ചമുതൽ വീണ്ടും അടച്ചിടും

By | Wednesday September 16th, 2020

SHARE NEWS

 

കണിച്ചാർ : കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച മാത്രമായി 29 ഓളം കോവിഡ്-19 കേസുകൾ റിപ്പോർട്ട്‌സ്ഥിരീകരിച്ചതിനാലും
പേരാവൂർ, കേളകം, ചുങ്കക്കുന്ന് ടൗണുകൾ പൂർണമായും അടഞ്ഞു കിടക്കുന്നതിനാൽ കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് പോലും നിരവധി ആളുകൾ കണിച്ചാർ ടൗണിൽ ആവശ്യസാധനങ്ങൾ മേടിക്കാൻ വരുന്നതുമൂലം വൻതിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ കോവിഡ് വ്യാപനസാധ്യത കണക്കിലെടുത്താണ് കേളകം പോലീസ് വ്യാഴാഴ്ച ഉച്ചമുതൽ കണിച്ചാർ ടൗണിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്താൻ പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റിക്ക് നിർദ്ദേശം നൽകിയത്.

വ്യാഴാഴ്ച രാവിലെ പഞ്ചായത്തിൽ ചേരുന്ന സേഫ്റ്റി കമ്മിറ്റി യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കുന്നതാണെന്ന് പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read