സ്വര്‍ണവില 200 രൂപ കുറഞ്ഞു. പവന് ഇന്ന് 37,960 രൂപയായി

By | Thursday September 17th, 2020

SHARE NEWS


കണ്ണൂർ: സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 37,960 രൂപയായി. 4745 രൂപയാണ് ഗ്രാമിന്. 38,160 രൂപയായിരുന്നു പവന് ബുധനാഴ്ചത്തെ വില. ആഗോള വിപണിയിലും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,954.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

അതേസമയം യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്. സാമ്പത്തികതളര്‍ച്ചയില്‍നിന്ന് കരകയറുന്നതുവരെ കുറച്ചുവര്‍ഷത്തേയ്ക്ക് പലിശ നിരക്ക് പൂജ്യത്തില്‍തന്നെ തുടരാന്‍ യുഎസ് ഫെഡ് റിസര്‍വ് തീരുമാനിച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. മൂന്നുദിവസത്തെ വര്‍ധനയ്ക്കുശേഷം ദേശീയ വിപണിയിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടായി. എംസിഎക്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.85ശതമാനം കുറഞ്ഞ് 51,391 രൂപ നിലവാരത്തിലെത്തി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read