Categories
headlines

സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ.

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് വില നിശ്‌ചയിച്ച് സർക്കാർ. അവശ്യവസ്‌തു നിയമപ്രകാരമാണ് വില നിശ്‌ചയിച്ചുകൊണ്ട് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് വിജ്‌ഞാപനം പുറത്തിറക്കിയത്. കോവിഡ് പ്രതിരോധത്തിന് വേണ്ട മാസ്‌ക്, ​​ഗ്‌ളൗസ്, പിപിഇ കിറ്റ് എന്നിവയടക്കമുള്ള വസ്‌തുക്കളുടെ വിലയാണ് നിശ്‌ചയിച്ചിരിക്കുന്നത്.

വിജ്‌ഞാപനത്തിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ അവശ്യ വസ്‌തുക്കൾക്ക് സർക്കാർ നിശ്‌ചയിച്ച വിലയായിരിക്കും ഇനി സംസ്‌ഥാനത്ത് ഈടാക്കുക. പിപിഇ കിറ്റ് –273 രൂപ, എൻ 95 മാസ്‌ക് –22 രൂപ, ട്രിപ്പിൾ ലെയർ മാസ്‌ക് –3 രൂപ, ഫെയ്‌സ് ഷീൽഡ് –21 രൂപ, സർജിക്കൽ ഗൗൺ –65 രൂപ, ഗ്‌ളൗസ് –5.75 രൂപ, സാനിറ്റൈസർ (500ml)- 192 രൂപ, ഓക്‌സിജൻ മാസ്‌ക് –54 രൂപ, പൾസ് ഓക്‌സിമീറ്റർ –1500 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വിലകൾ.

സംസ്‌ഥാനത്ത് നേരത്തെ പൾസ് ഓക്‌സിമീറ്ററുകളുടെ വില വിതരണക്കാരും വിൽപനക്കാരും സ്വയം നിയന്ത്രിക്കുമെന്ന് അറിയിച്ചിരുന്നു. തുടർന്ന് ഉയർന്ന വിലയുടെ മറവിൽ അമിത ലാഭത്തിലാണ് സംസ്‌ഥാനത്ത് ഓക്‌സിമീറ്ററുകൾ വിൽപന നടത്തിയിരുന്നത്

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP