സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച ഒഴിവു നൽകിയ തീരുമാനം സർക്കാർ പിൻവലിച്ചു

By | Tuesday September 15th, 2020

SHARE NEWS

തിരുവനന്തപുരം:  കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച ഒഴിവു നൽകിയ തീരുമാനം സർക്കാർ പിൻവലിച്ചു. ഔദ്യോഗിക ഉത്തരവ് ഇന്ന് ഇറങ്ങും. ഇനി മുതൽ ശനി പ്രവർത്തി ദിനമായിരിക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ  ഭാഗമായാണ് സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ചയും അവധി നൽകിയത്.

നിലവിൽ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേർ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. ലോക്ക്ഡൗൺ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച് ഒരുവിധം മേഖലകളും തുറക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു.  ഇതുകൂടി പരിഗണിച്ചാണ് സർക്കാർ ഓഫീസുകളുടെ പ്രവർത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന തീരുമാനമെന്നാണ് വിവരം.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read