Categories
headlines

കനത്ത കാറ്റിലും മഴയിലും ആറ്റാംചേരി പാറേപ്പട്ടണം മേഖലകളിൽ വ്യാപക നാശനഷ്ടം..

 

പാറേപ്പട്ടണം :വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത മഴയെത്തുടർന്ന് വീശിയടിച്ച ശക്തമായ കാറ്റിലാണ് കണിച്ചാർ, പേരാവൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ പാറേപ്പട്ടണം മേഖലകളിൽ വ്യാപക നാശനഷ്ടം ഉണ്ടായിട്ടുള്ളത്.

രണ്ടോളം വീടുകൾക്കും നിരവധി കാർഷികവിളകൾക്കും നാശമുണ്ടായി.
വൻമരങ്ങൾ ഒടിഞ്ഞുവീണ്
വൈദ്യുതി തൂണുകൾ നശിച്ചു.

തെക്കേടത്ത് ബിജുവിന്റെ വീടിന് മുകളിൽ വന്മരങ്ങൾ ഒടിഞ്ഞുവീണ് നിരവധി ആസ്ബസ്‌റ്റോസ് ഷീറ്റുകൾ തകർന്നു.
പുത്തൻവീട്ടിൽ ഔസേപ്പച്ചന്റെ വീടിനും നാശനഷ്ടങ്ങൾ സംഭവിച്ചു. ഇരുപതിലേറെ റബ്ബർമരങ്ങളും നശിച്ചു.

കാവലമാലിൽ ജോസിന്റെ നൂറിലേറെ വാഴകളും താഴത്തുവീട്ടിൽ ബേബിയുടെ മുപ്പതിലേറെ വാഴകളും കാറ്റിൽ നശിച്ചു.
കണിച്ചാർ പന്ത്രണ്ടാം വാർഡ് മെമ്പർ സുനി ജെസ്റ്റിൻ റാത്തപ്പള്ളിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP