കണ്ണൂർ ജില്ലയിൽ ചെങ്കൽ തൊഴിലാളികൾക്കായി സ്വാതന്ത്ര സംഘടന നിലവിൽവന്നു

By | Thursday February 25th, 2021

SHARE NEWS

കണിച്ചാർ :ചെങ്കൽ ഖനന മേഖലയിൽ അനധികൃതമായി റവന്യു, ജിയോളജി വകുപ്പിന്റെയും പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കഴിഞ്ഞ നാളുകളിൽ നടത്തിവന്ന റെയ്‌ഡുകളിൽ പ്രതിഷേധിച്ച് പണകൾ അടച്ചിട്ടതിനാൽ പ്രതിസന്ധിയിലായ തൊഴിലാളികളാണ് സ്വതന്ത്ര സംഘടനയ്ക്ക് രൂപം നൽകിയിട്ടുള്ളത്.

കണിച്ചാർ സീന കോംപ്ലക്സിൽ നടന്ന യോഗത്തിലാണ് ‘കണ്ണൂർ ജില്ലാ ചെങ്കൽ വർക്കേഴ്സ് അസോസിയേഷൻ എന്നപേരിൽ തൊഴിലാളികളുടെ സ്വതന്ത്ര സംഘടന രൂപികരിച്ചത്.

സിറാജ് മുരിങ്ങോടി (പ്രസിഡന്റ്‌), മെജോ എൻ ജോൺ (സെക്രട്ടറി), ജിബിലീഷ് വരയാൽ (വൈസ് പ്രസിഡന്റ്‌ ), റൗഫ് ഉളിക്കൽ (ജോ :സെക്രട്ടറി ), ബിജു മേരിമാതാ (ട്രഷറർ ) എന്നിവരെ ആദ്യ അംഗ സമിതിയായും, സമീർ കണിച്ചാർ, റോബിൻ, ബാബു മലയിൽ, ബൈജു പി.ഡി, ബിനോയ്‌ വി.വി എക്സിക്യൂട്ടീവ് അംഗങ്ങളുമായി 10 അംഗ സമിതിയും രൂപീകരിച്ചിട്ടുള്ളത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read