കഞ്ചാവ് കടത്തു കേസിൽ ശക്തമായ അന്വേഷണം വേണമെന്ന് ബി ജെ പി

By | Wednesday September 16th, 2020

SHARE NEWS

ഇരിട്ടി : കഞ്ചാബ് കേസിൽ ശക്തമായ അന്വേക്ഷണം വേണമെന്ന് ബി ജെ പി.  ഇരിട്ടി ചീങ്ങാ കുണ്ടം സി പി എം ബ്രാഞ്ച് സെക്രട്ടറിയും 108 ആബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ  സി ഐ ടി യു സംസ്ഥാന ഭാരവാഹിയും ആയ സുബി ലാലിനെയും സഹോദരനെയും കർണാടക പോലീസ് അറസ്റ്റ് ചെയ്തത് ഗൗരവത്തിൽ കാണണം എന്ന് ബി ജെ പി പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി എൻ.വി.ഗിരീഷ് ആവിശ്യപെട്ടു. ക്രിമിനൽ സ്വഭാവം ഉള്ള ആൾക്ക് എങ്ങനെ 108 ആ ബുലൻസിൽ ജോലി  കിട്ടിയെന്നത്  അന്വേക്ഷിക്കണമെന്നും
എൻ.വി.ഗിരീഷ് ആവിശ്യപെട്ടു.

കണ്ണൂർ ജില്ലയിൽ പ്രത്യേകിച്ചും മലയോര മേഖലയിൽ നടക്കുന്ന മയക്ക് മരുന്ന് ഇടപാടിൽ ഇയാൾക്ക് ഉള്ള പങ്ക് അന്വേക്ഷണ വിധേയമാക്കാൻ കേരള ത്തിലെ അന്വേക്ഷണ ഏജൻസികൾ ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതാണെന്നും കഞ്ചാബ് ഉൾപെടെയുള്ള ലോബികൾക്ക് സി പി എമ്മുമായുള്ള ബന്ധമാണ് ഇത് കാണിക്കുന്നതെന്നും ആബുലൻസ് ലഹരി വിതരണത്തിന് ഉപയോഗിചിട്ടുണ്ടോയെന്ന് അന്വേക്ഷിക്കണമെന്നും ബി ജെ പി പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി എൻ.വി.ഗിരീഷ് ആവിശ്യപെട്ടു

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read