ഇരിട്ടിയിൽ ഏപ്രിൽ 9, 16 തിയതികളിൽ കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ്

By | Thursday April 8th, 2021

SHARE NEWS

ഇരിട്ടി : ജില്ലാ ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശാനുസരണം ഇരിട്ടി താലൂക്ക് ആശുപത്രി, ഇരിട്ടി നഗരസഭ എന്നിവയുടെ ആഭിമുഖ്യത്തിൽ തലശ്ശേരി റോട്ടറി ക്ലബിന്റെ സഹകരണത്തോടെ ഇരിട്ടിയിൽ രണ്ടു ദിവസത്തെ കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പ് നടത്തുന്നു. 45 വയസ്സിന് മുകളിലുള്ളവർക്കായി ഫാൽക്കൺപ്ളാസ ഓഡിറ്റോറിയത്തിൽ വെച്ച് ഏപ്രിൽ 9 , 16 തീയതികളിൽ രാവിലെ 9 മണി മുതലാണ് ക്യാമ്പ് നടക്കുക. ഇരിട്ടി മുൻസിപ്പാലിറ്റി, ഉളിക്കൽ, പായം, മുഴക്കുന്ന്, മാലൂർ, പടിയൂർ, തില്ലങ്കേരി, അയ്യൻകുന്ന്, ആറളം പഞ്ചായത്തുകളിലെ 45 വയസ്സിനു മുകളിലുള്ളവർക്ക് ക്യാമ്പിൽ പങ്കെടുത്ത് വാക്സിൻ സ്വീകരിക്കാം. പങ്കെടുക്കുന്നവർ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. നേരിട്ട് ക്യാമ്പിൽ പങ്കെടുക്കുന്നവർക്കും വാക്സിൻ നൽകും. വാക്സിനേഷനായി എത്തുന്നവർ നിർബന്ധമായും ആധാർ കാർഡോ അല്ലെങ്കിൽ മറ്റേതെങ്കിലും തിരിച്ചറിയൽ രേഖയോ കൊണ്ടുവരേണ്ടതാണെന്ന് ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.പി. രവീന്ദ്രൻ അറിയിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read