പൊതുവഴിയിലെന്തിനാ ഈ ഇരുമ്പു തൂൺ ? അതും നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന മലയോര ഹൈവേയിൽ

By | Thursday February 13th, 2020

SHARE NEWS

 

കൊട്ടിയൂർ ടൗണിലെ ഒരു കടയുടെ മുന്നിൽ ഇന്നലെ വരെ ഇല്ലാത്ത 3 ഇരുമ്പു തൂണുകൾ പ്രത്യക്ഷപ്പെട്ടു.
റോഡരികിൽ ഫുട്പാത്തിനോട് ചേർന്നാണ് മൂന്ന് തൂണുകളും സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങൾ കടയുടെ മുന്നിൽ വെക്കാതിരിക്കാനാവാം ഇത്തരത്തിൽ തൂണുകൾ സ്ഥാപിച്ചിട്ടുള്ളതെന്നാണ് നിഗമനം. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന മലയോര ഹൈവേയിലാണ് തൂണുകൾ സ്ഥാപിച്ചിട്ടുള്ളത്. ആളുകൾക്ക് സുരക്ഷിതമായി നടന്നുപോകാൻ ഫുട്പാത്ത് ഉണ്ടാക്കേണ്ട സ്ഥലത്താണിപ്പോൾ സ്വകാര്യവ്യക്തി തൂണ് കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുള്ളത് . വിമാനത്താവളത്തിലേക്കുള്ള 4 വരി പാതയ്ക്ക് സർവ്വേ പ്രകാരം ഉൾപെടുത്തിയിട്ടുള്ള ഭാഗത്താണ് കോൺക്രീറ്റ് കുറ്റികളുളളത്.

 

 

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read