ഏത് കൊള്ളക്കും കാവൽ നിൽക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രിയെന്ന് കെ സുധാകരൻ

By | Monday June 29th, 2020

SHARE NEWS

കണ്ണൂർ: ഏത് കൊള്ളക്കും കാവൽ നിൽക്കുന്ന വ്യക്തിയായി മുഖ്യമന്ത്രിയും കൊള്ളക്കാർക്ക് തണലായി എൽ സി എഫ് സർക്കാരും മാറിയിരിക്കുകയാണ് കെ. സുധാകരൻ എംപി പറഞ്ഞു. നാടിൻ്റേയും ജനങ്ങളുടേയും ഫണ്ട് കൊള്ളയടിക്കുന്ന ഭരണമായി ഇത് മാറി. മന്ത്രിയുടെ ബന്ധുവാണ് പാവപ്പെട്ട വ്യക്തിയുടെ പെൻഷൻ തുക അടിച്ച് മാറ്റിയിരിക്കുന്നത്. ഘടക കക്ഷികൾ പോലും അറിയാതെ മുഖ്യമന്ത്രിയുടെ സന്തത സഹചാരികൾ മാത്രം അറിയുന്ന കരാറും അതിലൂടെ വൻ വെട്ടിപ്പുമാണ് നടക്കുന്നത്. അടിമുടി കൊള്ള നടത്തുന്ന സർക്കാരിന് ഈ പെൻഷൻ തട്ടിപ്പൊന്നും ഒരു വിഷയമല്ലെന്നും അന്വേഷണം പ്രതീക്ഷിക്കേണ്ടെന്നും കെ സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി പ്രവർത്തിപ്പിക്കുന്ന റോബോർട്ടുകളായി മന്ത്രിമാർ മാറി. സിപിഐ പോലും ഗതികെട്ട രാഷ്ട്രീയ മണ്ഡലത്തിൽ പ്രവർത്തിക്കുന്നത് ദുംഖകരമാണ്. എക്സൈസ് ഡ്രൈവർ സുനിലിൻ്റെ മരണത്തിൽ ഡോക്ടർമാർക്ക് അശ്രദ്ധ കാണിച്ചോയെന്ന് അന്വേഷിക്കണമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read