കാലിത്തീറ്റയിൽ മായം ചേർത്താൽ 1 വർഷം വരെ തടവും 5 ലക്ഷം പിഴയും

By | Tuesday February 23rd, 2021

SHARE NEWS

കാലിത്തീറ്റയിലോ കോഴിത്തീറ്റയിലോ മായം ചേർത്താൽ 6 മാസം മുതൽ 1 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയാൽ ആദ്യ ഘട്ടത്തിൽ 6 മാസം വരെ ലൈസൻസ് സസ്പെൻഡ് ചെയ്യും, കാൽ ലക്ഷം മുതൽ അര ലക്ഷം വരെ പിഴയായി ഈടാക്കും. കുറ്റം ആവർത്തിച്ചാൽ ഒരു വർഷത്തേക്ക് ലൈസൻസ് റദ്ദാക്കും. 2 ലക്ഷം രൂപ വരെ പിഴയും ചുമത്തും. തുടർച്ചയായി കുറ്റം ആവർത്തിച്ചാലാണ് 6 മാസം മുതൽ 1 വർഷം വരെ തടവും 5 ലക്ഷം രൂപ പിഴയും.

മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പുകൾ സംയുക്തമായി തയാറാക്കിയ, കേരള കന്നുകാലി–കോഴിത്തീറ്റ ധാതുലവണ മിശ്രിതം ഉൽപാദനം സംഭരണം വിതരണം വിൽപന ഓർഡിനൻസിലാണ് ഈ വ്യവസ്ഥകൾ. ഓർഡിനൻസിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് കാലിത്തീറ്റ–കോഴിത്തീറ്റ എന്നിവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് നിയമനിർമാണം.

ഇനി മുതൽ കാലിത്തീറ്റ–കോഴിത്തീറ്റ ധാതുലവണ മിശ്രിതങ്ങൾ എന്നിവയുടെ ഉൽപാദനം, സംഭരണം, വിൽപന എന്നിവയ്ക്ക് ലൈസൻസ് ആവശ്യമാണ്. 3 വർഷത്തേക്കാണ് ലൈസൻസ്. ലൈസൻസ് നൽകുന്നതിനായി ഒരു ലൈസൻസിങ് അതോറിറ്റിയും അതോറിറ്റിയുടെ കീഴിൽ ഫീഡ് സേഫ്റ്റി എൻഫോഴ്സ്മെന്റ് ഓഫീസർ, ഫീഡ് സേഫ്റ്റി അഷ്വറൻസ് ഓഫീസർ എന്നിവരും ഉണ്ടാകും.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read