കണിച്ചാർ രണ്ടാംപാലത്തിൽ വാഹനാപകടമുണ്ടായാൽ പ്രതിരോധിക്കാൻ ഇനി ആ മുളംകമ്പുവേലികൾ ഉണ്ടാകില്ല…

By | Monday January 18th, 2021

SHARE NEWS

കണിച്ചാർ :മണത്തണ -അമ്പായത്തോട് റോഡിൽ കണിച്ചാര്‍ പഞ്ചായത്തിനേയും കേളകം പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ടാം പാലത്തിന്റെ കൈവരികൾ കാലപ്പഴക്കത്താലും നിരന്തരമുള്ള വാഹനാപകടങ്ങളാലും തകർക്കപ്പെട്ടിട്ട് നാളുകൾ ഏറെയായിരുന്നു.തകർന്ന കൈവരികൾക്ക് പകരം നാട്ടുകാരാണ് മുളകൾകൊണ്ടുള്ള കൈവരി സ്ഥാപിച്ചത്. പൊതുമരാമത്ത് വകുപ്പ് പ്രധാന പാതകളിലെ പാലങ്ങളുടെ മോടിപിടിപ്പിക്കുന്നതിന്റെയും ബലപ്പെടുത്തലിന്റെയും ഭാഗമായാണ് ഈ പാലത്തിന്റെയും കൈവരികൾ മാറ്റി പുനർനിർമ്മിക്കുന്നത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read