കണിച്ചാറിന്റെ ചിരകാലസ്വപ്നമായ പുതിയ പഞ്ചായത്ത്‌ കെട്ടിടം എം.എൽ.എ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.

By | Wednesday September 9th, 2020

SHARE NEWS

 

 

കണിച്ചാർ : വികസനത്തിൽ അനുദിനം കുതിപ്പ് തുടരുന്ന കണിച്ചാർ ഗ്രാമ പഞ്ചായത്തിന്റെ വികസനപാതയിൽ പുത്തനൊരു അധ്യായംകൂടി കൂട്ടിച്ചേർത്തുകൊണ്ടാണ് കണിച്ചാർ ഗ്രാമപഞ്ചായത്ത് ഓഫീസിനായി പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11 ന് അഡ്വ : സണ്ണി ജോസഫ് നിർവഹിച്ചത്.

നിലവിലെ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുംമുൻപ് നിർമ്മാണ പ്രവർത്തികൾ പൂർണമായും പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താൻ ഉദ്ദേശിച്ചിരുന്നതായിരുന്നെങ്കിലും
കോവിഡ് മഹാമാരിയെ തുടർന്ന് രണ്ട് മാസത്തോളം നിർമ്മാണ പ്രവർത്തികൾ നിലച്ചതിനാലാണ് കെട്ടിടം പൂർണ സജ്ജമാകാതെപോയത്.

പഞ്ചായത്ത് പ്രസിഡണ്ട് സെലിൻ മാണി അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡണ്ട് സ്റ്റാനി എടത്താഴെ,സെക്രട്ടറി ബാബു തോമസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിജി ടോമി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ വിനോയ് ജോർജ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡൻറ് മത്തായി മൂലേച്ചാലിൽ തുടങ്ങിയവർ സംസാരിച്ചു.

കോവിഡിനെ തുടർന്ന് കണിച്ചാർ ടൗൺ അടച്ചിട്ടിരിക്കുന്നതിനാൽ കർശനമായി കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചാണ് ചടങ്ങുകൾ നടന്നത്.

വാർഡ് മെമ്പർമാർ
പഞ്ചായത്ത് കെട്ടിടം നിർമ്മിക്കുന്നതിനായി സ്ഥലം വിട്ടുനൽകിയ
തിട്ടയിൽ വാസുദേവൻ നായർ,
മറ്റ് രാഷ്ട്രീയ-സാംസ്കാരിക
പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read