കിടപ്പു രോഗികൾക്ക് ചെടികളും കലണ്ടറും സമ്മാനിച്ച് കണിച്ചാറിലെ ആരോഗ്യ പ്രവർത്തകർ

By | Friday January 15th, 2021

SHARE NEWS

കണിച്ചാർ: പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി കണിച്ചാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ സമ്മാനങ്ങളുമായി പാലിയേറ്റീവ് രോഗികളെ കാണാനെത്തി. ഹെൽത്ത് ഇൻസ്പെക്ടർ ഇ. ജെ അഗസ്റ്റിന്റെ നേതൃത്വത്തിലാണ് ആരോഗ്യപ്രവർത്തകർ കിടപ്പു രോഗികളെ കാണാനെത്തിയത്.

കണിച്ചാർ പഞ്ചായത്തിലെ സാന്ത്വന പരിചരണം ആവശ്യമുള്ള 250 ഓളം രോഗികളുടെ വീടുകളാണ് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽപാലിയേറ്റീവ് ദിനത്തിൽ സന്ദർശിച്ചത്. ഇവർക്കായി പൂച്ചെടികളും കലണ്ടറും ഭക്ഷണസാധനങ്ങളും എല്ലാം ആരോഗ്യപ്രവർത്തകർ കരുതിയിരുന്നു. വിവിധ സംഘടനകളിൽ നിന്നും സുമനസ്സുകളിൽ നിന്നും മറ്റും ശേഖരിച്ച ഭക്ഷണസാധനങ്ങളാണ് ഇവർ രോഗികൾക്ക് എത്തിച്ചു നൽകിയത്.

കണിച്ചാറിലെ മുതിർന്ന പൗരൻ മാടശ്ശേരി നാരായണൻ ശാന്തികളെ സന്ദർശിച്ചു കൊണ്ടാണ് ആരോഗ്യപ്രവർത്തകർ ഗൃഹ സന്ദർശനം ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ, പഞ്ചായത്ത് സെക്രട്ടറി ബാബു ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശൈലേഷ്, റിയാസ് നവീന, ബിജിഷ, സിസ്റ്റർ കാതറിൻ എന്നിവരോടൊപ്പം ആശാവർക്കർമാരും ഗൃഹ സന്ദർശനത്തിൽ പങ്കാളികളായി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News: