കണിച്ചാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കാൻ അനുമതി.

By | Sunday September 13th, 2020

SHARE NEWS

 

കണിച്ചാർ : ഉറവിടമറിയാത്ത കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ അടച്ചിട്ടിരുന്ന കണിച്ചാർ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്ക് സെപ്റ്റംബർ 14 തിങ്കളാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് സെലിൻ മാണി അനുമതി നൽകി.

രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് തുറന്ന് പ്രവർത്തിക്കുവാൻ അനുമതി. സമീപ പഞ്ചായത്തുകളിലെ സ്ഥിതിഗതികൾ സങ്കീർണ്ണമായി തുടരുന്ന സാഹചര്യത്തിൽ സ്ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പരിപൂർണ്ണമായി പാലിക്കണമെന്നും വീഴ്ചകൾ വരുത്തിയാൽ കർശന നടപടികൾ ഉണ്ടാകുമെന്നുമുള്ള
പഞ്ചായത്തിന്റെയും പോലീസിന്റേയും നിർദ്ദേശത്തോടെയാണ് അനുമതി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read