ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി കി​യാ​ല്‍

By siva | Wednesday August 5th, 2020

SHARE NEWS

 

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ക്ക് ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി കി​യാ​ല്‍. മു​ന്‍കൂ​ട്ടി ബു​ക്കു​ചെ​യ്ത് യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ന്‍ വ​രു​ന്ന ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ക്ക് മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം. വി​മാ​ന​ത്താ​വ​ള​ത്തി​​െന്‍റ ഒ​ന്നാം​ഗേ​റ്റി​ല്‍കൂ​ടി മാ​ത്ര​മേ ഇ​വ​ര്‍ പ്ര​വേ​ശി​ക്കാ​വൂ.

ഇ​ത്ത​ര​ത്തി​ല്‍ വ​രു​ന്ന ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ യാ​ത്ര സം​ബ​ന്ധി​ച്ച പൂ​ര്‍​ണ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണം. ഇ​ക്കാ​ര്യം വി​മാ​ന​ത്താ​വ​ള പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍, എ​യ​ര്‍പോ​ര്‍ട്ട് സെ​ക്യൂ​രി​റ്റി, കാ​ര്‍ പാ​ര്‍ക്കി​ങ്​ ചു​മ​ത​ല​യു​ള്ള ഏ​ജ​ന്‍സി എ​ന്നി​വ​ര്‍ ഉ​റ​പ്പു​വ​രു​ത്തും. യാ​ത്ര​ക്കാ​ര​ന്‍ ഇ​റ​ങ്ങി പു​റ​ത്ത് വ​ന്ന് വി​ളി​ച്ചാ​ല്‍ മാ​ത്ര​മേ കാ​ര്‍ പാ​ര്‍ക്കി​ങ്​ മേ​ഖ​ല​യി​ല്‍ നി​ന്ന് അ​റൈ​വ​ല്‍ ഏ​രി​യ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ പാ​ടു​ള്ളൂ.

ര​ണ്ടു മ​ണി​ക്കൂ​ര്‍ വ​രെ​യു​ള്ള പാ​ര്‍ക്കി​ങ്ങി​ന്​ ഓ​ട്ടോ ടാ​ക്‌​സി 150 രൂ​പ​യും കാ​ര്‍, ജീ​പ്പ് എ​ന്നി​വ 250 രൂ​പ​യും മി​നി ബ​സ്, ട​മ്ബോ ട്രാ​വ​ല​ര്‍ എ​ന്നി​വ 700 രൂ​പ​യും ബ​സ് 1000 രൂ​പ​യും ചാ​ര്‍​ജ്​ ന​ല്‍ക​ണം.

വി​മാ​ന​ത്താ​വ​ള ഉ​ദ്ഘാ​ട​നം മു​ത​ല്‍ പ്രീ ​പെ​യ്ഡ് ടാ​ക്‌​സി സ​ര്‍വി​സ് ടെ​ന്‍ഡ​റി​ലൂ​ടെ കാ​ലി​ക്ക​റ്റ് ടൂ​ര്‍സ് ആ​ന്‍​ഡ്​ ട്രാ​വ​ല്‍സ് എ​ന്ന ക​മ്ബ​നി ഏ​റ്റെ​ടു​ത്തി​രു​ന്നു​വെ​ന്നും അ​വ​കാ​ശം ടെ​ന്‍ഡ​റി​ലൂ​ടെ ഒ​രു ഏ​ജ​ന്‍സി​യെ ഏ​ല്‍പി​ച്ചു ക​ഴി​ഞ്ഞ​തി​നാ​ല്‍ മ​റ്റ് ടാ​ക്‌​സി വാ​ഹ​ന​ങ്ങ​ള്‍ക്ക് അ​ന്നു​മു​ത​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് യാ​ത്ര​ക്കാ​രെ ക​യ​റ്റി​ക്കൊ​ണ്ടു​പോ​കാ​ന്‍ അ​നു​വാ​ദ​മി​ല്ലാ​യി​രു​ന്നെ​ന്നും എ​ന്നാ​ല്‍ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​ന്‍ അ​നു​മ​തി ഉ​ണ്ടാ​യി​രു​ന്നെ​ന്നും ഇ​ത് ഇ​പ്പോ​ഴും തു​ട​രു​ന്നു​ണ്ടെ​ന്നും കി​യാ​ല്‍ വാ​ര്‍ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

എ​ന്നാ​ല്‍, കി​യാ​ലി​​െന്‍റ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന് കേ​ര​ള ടാ​ക്‌​സി ഡ്രൈ​വേ​ഴ്‌​സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ പ​റ​യു​ന്നു. ക​രാ​റു​കാ​രു​ടെ ക​ണ​ക്ക് പ്ര​കാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ച്ച്‌ ടാ​ക്‌​സി തൊ​ഴി​ലാ​ളി​ക​ളി​ല്‍ നി​ന്ന് ഭീ​മ​മാ​യ ഫീ​സ് ഈ​ടാ​ക്കി യാ​ത്ര​ക്കാ​രെ പ്ര​യാ​സ​പ്പെ​ടു​ത്തു​ക​യാ​ണ് ക​രാ​റു​കാ​രു​ടെ​യും കി​യാ​ലി​​െന്‍റ​യും ല​ക്ഷ്യ​മെ​ന്നും ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ അ​നീ​ഷ് മ​ട്ട​ന്നൂ​ര്‍ ആ​രോ​പി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​ക്കും മ​ന്ത്രി​മാ​ര്‍ക്കും ക​ണ്ണൂ​ര്‍ എം.​പി​ക്കും നി​വേ​ദ​നം ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നും ഈ ​ന​ട​പ​ടി​യു​മാ​യി കി​യാ​ല്‍ മു​ന്നോ​ട്ടു​പോ​യാ​ല്‍ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും കേ​ര​ള ടാ​ക്‌​സി ഡ്രൈ​വേ​ഴ്‌​സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read