കര്‍ണാടകത്തിലും കനത്ത മഴ; തലക്കാവേരിയില്‍ ഉരുള്‍പൊട്ടി നാലുപേരെ കാണാതായി

By | Thursday August 6th, 2020

SHARE NEWS

കനത്ത മഴയെ തുടർന്ന് കർണാടകത്തിലെ കൊടക് ജില്ലയിലുണ്ടായ ഉരുൾപൊട്ടലിൽ നാലു പേരെ കാണാതായി. രണ്ട് വീടുകൾ തകരുകയും ചെയ്തു. ബുധനാഴ്ച അർധരാത്രിയാണ് ബ്രഹ്മഗിരി മലനിരകളുടെ ഭാഗമായ തലക്കാവേരിയിൽ ഉരുൾ പൊട്ടലുണ്ടായത്.

തലക്കാവേരി ക്ഷേത്രത്തിലെ പൂജാരിമാർ താമസിക്കുന്ന രണ്ട് വീടുകളാണ് ഉരുൾപൊട്ടലിൽ തകർന്നതെന്ന് ജില്ലാ കളക്ടർ പ്രസ്താവനയിൽ അറിയിച്ചു. വീടുകളിലൊന്നിൽ ഉണ്ടായിരുന്ന നാലു പേരെയാണ് കാണാതായത്. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊടക് ജില്ലയിലടക്കം കർണാടകത്തിൽ കനത്ത മഴയാണ് ലഭിച്ചത്. കൊടകിനെ കൂടാതെ ഉഡുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ചിക്കമംഗളൂർ, ശിവമോഗ, ഹാസ്സൻ തുടങ്ങിയ ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിന് മുഖ്യമന്ത്രി യദ്യൂരപ്പയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read