കാസര്‍കോട് അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി മരിച്ചനിലയില്‍; മുറി അടച്ചുപൂട്ടി സീല്‍ചെയ്തു,

By | Thursday September 24th, 2020

SHARE NEWS

 

ഉദുമ :പതിനെന്നുവയസ്സുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കരയിലെ അഞ്ചാംതരം വിദ്യാർഥിനി അഷിത (11) യാണ് മരിച്ചത്. ബേക്കൽ കട്രമൂലയിലെ ആശയുടെയും ദുബായിലുള്ള പവിത്രന്റെയും രണ്ടുമക്കളിൽ ഇളയവളാണ് അഷിത.

ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. കാഞ്ഞങ്ങാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ ആശ ജോലികഴിഞ്ഞെത്തിയതിന് ശേഷമാണ് കുട്ടിയെ മുറിക്കുള്ളിലെ ഫാനിൽ തൂങ്ങിയനിലയിൽ കണ്ടത്. ഉടൻ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

വിവരമറിഞ്ഞ് പിതാവ് പവിത്രൻ ജോലിസ്ഥലത്തുനിന്നും വീട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സഹോദരൻ അശ്വിൻ (ഒൻപതാംതരം വിദ്യാർഥി സെയ്ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പള്ളിക്കര). ബേക്കൽ എസ്.ഐ. പി.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലം പരിശോധിച്ചു.

സംഭവം നടന്ന മുറി അടച്ചുപൂട്ടി കൂടുതൽ പരിശോധനകൾക്കായി മുദ്രവെച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read