വോട്ടെണ്ണൽ ദിനത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പിലാക്കണം : കെ സി വൈ എം

By | Thursday April 22nd, 2021

SHARE NEWS

മാനന്തവാടി: കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മുൻകരുതലുകൾ സ്വീകരിക്കുന്നതിനോടൊപ്പം ആസന്നമാകുന്ന വോട്ടെണ്ണൽ ദിനത്തിൽ കർശന നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്ന് കെ സി വൈ എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു. സൗജന്യമായി വാക്‌സ്സിൻ വിതരണം ചെയ്യുമെന്ന സംസ്ഥാന സർക്കാരിൻ്റെ നടപടി അഭിനന്ദനാർഹമാണ്.
തിരഞ്ഞെടുപ്പും അതിനോടാനുബന്ധിച്ചുള്ള പ്രചരണദിനങ്ങളിലും വന്ന വീഴ്ചകളാകാം ഇപ്പോഴുള്ള അനിയന്ത്രിതമായ കോവിഡ് വ്യാപനത്തിന് വഴിവെച്ചതെന്ന് രൂപത പ്രസിഡന്റ് ജിഷിൻ മുണ്ടക്കാതടത്തിൽ അഭിപ്രായപ്പെട്ടു. കർശന നിയന്ത്രണങ്ങൾ വോട്ടെണ്ണൽ ദിനത്തിൽ പാലിക്കപ്പെട്ടിലെങ്കിൽ അതിരൂക്ഷമായ കോവിഡ് വ്യാപനത്തിലേക്കും, ഉയർന്ന മരണനിരക്കിലേക്കും ഈ ദിനങ്ങൾ വഴിതെളിച്ചേക്കാമെന്ന് യോഗം വിലയിരുത്തി. ആയതിനാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് വോട്ടെണ്ണൽ ദിനത്തിൽ കോവിഡ് വ്യാപനം തടയുന്നതിന് കൂടുതൽ കർശന നിയന്ത്രണങ്ങൾ സ്വീകരിക്കണമെന്നും, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കെ.സി.വൈ.എം മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൽ ചിറക്കത്തോട്ടത്തിൽ ,
വൈസ് പ്രസിഡൻ്റ് ഗ്രാലിയ വെട്ടുകാട്ടിൽ, ജനറൽ സെക്രട്ടറി ജിയോ മച്ചുകുഴിയിൽ സെക്രട്ടറിമാരായ റ്റെസിൻ വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, ട്രഷറർ അഭിനന്ദ് കൊച്ചുമലയിൽ, കോർഡിനേറ്റർ ജിജിന കറുത്തേടത്ത്, അനിമേറ്റർ സി. സാലി സി.എം.സി എന്നിവർ സംസാരിച്ചു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read