പേരാവൂർ : കേരള പോലീസിന്റെ ക്രൈം ബ്യൂറോയുടെ കണക്കുപ്രകാരം കഴിഞ്ഞ 8 മാസത്തിനുള്ളിൽ 173 ഓളം യുവാക്കളാണ്
കൊറോണയെ തുടർന്ന്
നേരിടേണ്ടി വന്നിട്ടുള്ള പ്രയാസങ്ങളെ തരണം ചെയ്യാനാവാതെ ആത്മഹത്യ ചെയ്തിട്ടുള്ളത്.
ഇത്തരത്തിൽ പ്രശ്നങ്ങൾ നേരിടുന്നവർക്ക്
ആശ്വാസമേകുന്നതിനായാണ് കെസിവൈഎം പേരാവൂർ മേഖല
വിദഗ്ധരായ കൗൺസിലർമാരെ ഉൾപ്പെടുത്തി ” ടെലി കൗൺസിലിംഗ് ടീമിനെ ” സജ്ജമാക്കിയിട്ടുള്ളത്.
കെ.സി.വൈ.എം പേരാവൂർ മേഖലയുടെ
വിങ്സ് എന്ന മെഡിക്കൽ കെയർ
യൂണിറ്റിന് ഭാഗമായാണ്” കരുതൽ ” എന്ന പേരിൽ ടെലി കൗൺസിലിംഗ് ടീം പ്രവർത്തനമാരംഭിച്ചത്.
പേരാവൂർ ഫൊറോനാ വികാരി ഡോ : തോമസ് കൊച്ചുകരോട്ട് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.
കെസിവൈഎം തലശ്ശേരി അതിരൂപതാ ഡയറക്ടർ ഫാ : ജിൻസ് വാളിപ്ലാക്കൽ, ഫൊറോനാ ഡയറക്ടർ ഡോ : സന്തോഷ് നെടുങ്ങാട്ട്, ഫൊറോനാ പ്രസിഡന്റ് അഖിൽ ആന്റണി എടത്താഴെ, ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ തയ്യിൽ എന്നിവർ സംസാരിച്ചു.