കേളകത്തേയും മണത്തണയിലെയും മോഷണങ്ങൾക്ക് പിന്നിൽ ഒരേ സംഘമെന്ന് പോലീസ് പ്രാഥമിക റിപ്പോർട്ട്‌.

By siva | Monday November 30th, 2020

SHARE NEWS

കേളകം : തിങ്കളാഴ്ച പുലർച്ചെയാണ് കേളകത്തെ ബിന്ദു ജ്വല്ലറിയിലും
മണത്തണയിലെ എൻ.കെ ട്രെഡേർസിലും മോഷണം നടന്നത്. എൻ.കെ ട്രേഡേഴ്സിൽനിന്നും 30000 അധികം രൂപയും അര ക്വിറ്റലിലേറെ കുരുമുളകും മോഷണം പോയെങ്കിലും ബിന്ദു ജ്വല്ലറിയിൽനിന്ന് ഉരുപ്പടികളൊന്നും മോഷണം പോയിട്ടില്ല.

കേളകം പോലീസ് സ്റ്റേഷനിൽ നിന്ന് മീറ്ററുകൾ മാത്രം അകലെയുള്ള ബിന്ദു ജ്വല്ലറിയിൽ പുലർച്ചെ 2 : 30 ഓടെയും മണത്തണയിൽ 3.30 ഓടെയുമായിരുന്നു സംഭവം. ഇരു സംഭവങ്ങളിലും 5 അംഗ സംഘത്തിന്റെയും നീളം കൂടിയ കറുത്ത കാറിന്റെയും സാന്നിധ്യമാണ് രണ്ടിടങ്ങളിലെയും സി.സി. ടി.വി ദൃശ്യങ്ങളിൽനിന്ന് ലഭിച്ചിട്ടുള്ളത്, അതോടൊപ്പം ഇരു സ്ഥാപനങ്ങളിലെയും ഷട്ടറുകൾ സമാന രീതിയിലാണ് തകർത്തിട്ടുള്ളത് എന്നതും ഒരേ സംഘമാണ് മോഷണങ്ങൾക്ക് പിന്നിലെന്ന കണ്ടെത്തലിലേക്കാണ് പോലീസിസ് നീങ്ങുന്നത്. കറുത്തതും നീളമേറിയതുമായ കാർ ഇന്നോവയാകാമെന്നാണ് പോലീസ് നിഗമനം.

രണ്ടിടങ്ങളിലും പൂട്ടുകൾ തകർക്കാതെ ഷട്ടറുകളുടെ മധ്യഭാഗ്യം മാരകായുധം ഉപയോഗിച്ച് ഉയർത്തിയാണ് സംഘം സ്ഥാനങ്ങൾക്ക് അകത്ത് കയറിയിട്ടുള്ളത്. കേളകത്തെ ജ്വല്ലറിയിൽ കയറിയ സംഘം ലോക്കർ കുത്തിതുറക്കാനുള്ള ശ്രമിച്ചെങ്കിലും സാധിച്ചില്ല. പുലർച്ചെ ഷട്ടർ തകർത്തത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്.

ഡോഗ് സ്ക്വാഡും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.  എന്നാൽ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും പ്രതികളെ തിരിച്ചറിയാനായിട്ടില്ല.
ജ്വല്ലറിയിൽ പരിശോധന നടത്തിയ പോലീസ് നായ ഹണ്ടർ പിന്നീട് അടക്കാത്തോട് റോഡിലൂടെ 250 ഓളം മീറ്റർ ദൂരം സഞ്ചരിച്ചത്തിൽനിന്ന് മോഷണസംഘത്തിന്റെ വാഹനം പ്രദേശങ്ങളിലൊക്കെ സഞ്ചരിച്ചതായാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്. സമീപത്തെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് എത്രയും വേഗം പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read