കേളകത്ത് ചുമട്ടുതൊഴിലാളിക്കും കോവിഡ് സ്ഥിരീകരിച്ചു.

By | Thursday September 10th, 2020

SHARE NEWS

 

 

കേളകം : കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച രണ്ടാം വാർഡിലെ ഗർഭിണിയായ യുവതിയുടെ പിതാവാണ് വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം കോവിഡ് സ്ഥിരീകരിച്ചയാൾ.

ഇതോടെ കേളകം പഞ്ചായത്തിൽ കോവിഡ് വ്യാപനസാധ്യത ഏറുകയാണ്.
വ്യാഴാഴ്ച
ഉച്ചയ്ക്ക് മുൻപ് 4 കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നു.

ഒൻപതാം വാർഡിലെ യുവാവിനും പന്ത്രണ്ടാം വാർഡിലെ യുവതിക്കും മൂന്നാം വാർഡിൽ താമസക്കാരനായ കേളകത്ത് ഇലക്ട്രിക് ഷോപ്പിലെ വ്യക്തിക്കും പതിനൊന്നാം
വാർഡിലെ താമസിക്കാരനായ ഓട്ടോ തൊഴിലാളിക്കുമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്.

മൂന്നാം വാർഡിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച പച്ചക്കറി വിൽപ്പന കേന്ദ്രത്തിലെ വ്യക്തിയുമായി വന്നിട്ടുള്ള സമ്പർക്കത്തിലൂടെയാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read