കേളകം കൃഷിഭവനിൽ ഗ്രാഫ്റ്റ് കുരുമുളക് തൈകൾ വിതരണത്തിനെത്തി.

By | Wednesday January 22nd, 2020

SHARE NEWS

കേളകം  : കേളകം കൃഷിഭവനിൽ അത്യുൽപാദന ശേഷിയുള്ള, ദ്രുതവാട്ടം പ്രതിരോധിക്കാൻ ശേഷിയുള്ള ഗ്രാഫ്റ്റ് കുരുമുളക് തൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. ഇപ്പോൾ കുരുമുളക് തൈ നടാൻ അനുകൂല കാലസ്ഥയല്ലെങ്കിലും, തണലിൽ സൂക്ഷിച്ച് ജൂണിന് മുമ്പ് നടാൻ സാധിക്കും. ആവശ്യമുള്ള കർഷകർ നികുതി ശീട്ട്, ആധാർ കാർഡ് എന്നിവ സഹിതം ജനുവരി 23, 24 തിയതികളിൽ കൃഷി ഓഫീസിൽ എത്തി തൈകൾ കൈപറ്റണം. ഒരാൾക്ക് 25 തൈകളാണ് ലഭിക്കുക. 2 രൂപ50 പൈസ ഇറക്കുകൂലിയായി നൽകണം

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read